Thursday, July 2, 2015

എരമംകുറ്റൂര്‍ പഞ്ചായത്തിലൂടെ

പഞ്ചായത്തിലൂടെ


എരമംകുറ്റൂര്‍ - 2010


1962 ജനുവരി ഒന്നാം തീയതിയാണ് എരമംകുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത്‍, കിഴക്ക് ആലക്കോട്, ചപ്പാര പടവ് പഞ്ചായത്തുകള്‍, തെക്ക് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത്‍, പടിഞ്ഞാറ് കാങ്കോള്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് എന്നിവയാണ്. 75.14 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 27051 ആണ്. ഇതില്‍ 13153 പേര്‍ സ്ത്രീകളും 13898 പേര്‍ പുരുഷന്മാരുമാണ്.ഭൂപ്രകൃതിയില്‍ മലനാട് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ പ്രധാന കാര്‍ഷിക വിളകള്‍ റബ്ബര്‍, നെല്ല്, തെങ്ങ്, കമുക്, കുരുമുളക് എന്നിവയാണ്. പെരുവാമ്പപുഴ, പേരൂല്‍പുഴ എന്നിവയാണ് പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന പുഴകള്‍. നിരവധി കുളങ്ങളും 54 പൊതുകിണറുകളുമാണ് പഞ്ചായത്തിന്റെ ജലസ്രോതസ്സ്. ശുദ്ധജലത്തിനായി നിരവധി കുടിവെള്ള ടാപ്പുകള്‍ ഉണ്ട്. പഞ്ചായത്തിന്റെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുവാന്‍ 356 തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം കരിപ്പൂര്‍ വിമാനത്താവളമാണ്. ട്രെയിന്‍ യാത്രകള്‍ക്ക് ഇവിടുത്തെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത് തൊട്ടടുത്ത റെയില്‍വെ സ്റ്റേഷനുകളായ പയ്യന്നൂര്‍, പഴയങ്ങാടി റെയില്‍വെ സ്റ്റേഷനുകളെയാണ്. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിന്‍ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. മാതമംഗലം ബസ് സ്റ്റാന്റാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള ബസ് സ്റ്റാന്റ്. മാതമംഗലംകറ്റൂര്‍ ഒലയമ്പാടി റോഡ് പഞ്ചായത്തിലൂടെ കടന്നു പോകുന്നു. കുളിയമ്പ്രം പാലം, കന്നഡപാലം തുടങ്ങി പതിമൂന്നോളം പാലങ്ങള്‍ പഞ്ചായത്തിലുണ്ട്. എരമംകുറ്റൂര്‍ പഞ്ചായത്തില്‍ സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ വന്‍കിട വ്യവസായങ്ങള്‍ ഒന്നും ഇല്ലെങ്കിലും എരമംപുല്ലുപാറയിലും കക്കറയിലും നെയ്ത്ത് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാതമംഗലത്തും പെരുമ്പടവിലുമായി പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയത്തിന്റെ രണ്ടും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഒരു പെട്രോള്‍ പമ്പുമാണ് പഞ്ചായത്തിലെ പെട്രോള്‍ പമ്പുകള്‍. പൊതുവിതരണ സംവിധാനത്തിന്‍ കീഴില്‍ നിരവധി റേഷന്‍കടകളും ഒരു മാവേലിസ്റ്റോറും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ വാണിജ്യരംഗം മാതമംഗലം, കുറ്റൂര്‍, ഒലയമ്പാടി,കക്കറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. പഞ്ചായത്തിന്റെ സാംസ്കാരിക മേഖലയില്‍ മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം, തൃപ്പന്നിക്കുന്ന് ശിവക്ഷേത്രം തുടങ്ങി പതിനഞ്ചോളം ക്ഷേത്രങ്ങളും കുറ്റൂര്‍ ജുമാമസ്ജിദ്, മാതമംഗലം ജുമാ മസ്ജിദ് തുടങ്ങി പത്ത് മുസ്ലീം ദേവാലയങ്ങളും, മൂന്ന് ക്രിസ്ത്യന്‍ പള്ളികളും സ്ഥിതി ചെയ്യുന്നു. മീങ്കുളം ശ്രീകൃഷ്ണക്ഷേത്ര മഹോത്സവം, തൃപ്പന്നിക്കുന്ന് ശിവരാത്രി മഹോത്സവം തുടങ്ങിയവ പ്രധാന ഉത്സവങ്ങളാണ്. സാഹിത്യകാരനായിരുന്ന കേസരിവേങ്ങയി കുഞ്ഞിരാമന്‍ നായനാര്‍ പഞ്ചായത്തിലെ മരണപ്പെട്ട വ്യക്തികളില്‍ പ്രമുഖനാണ്. സ്വാതന്ത്ര്യസമര സേനാനി ചന്തുനായര്‍, സാഹിത്യകാരനായ കെ.വി.രാഘവപ്പണിക്കര്‍ എന്നിവര്‍ പഞ്ചായത്തില്‍ ജീവിച്ചിരുന്നവരില്‍ പ്രധാന വ്യക്തികളാണ്. കലാ,കായിക,സാംസ്കാരിക രംഗത്ത് പ്രോത്സാഹനമായി മുപ്പത്തിയഞ്ചോളം കലാ,കായിക,സാംസ്കാരിക കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ പരിപാലന മേഖലയില്‍ മാതമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം ഉള്‍പ്പെടെ അലോപ്പതി, ആയുര്‍വേദ, ഹോമിയോപ്പതി മേഖലകളില്‍ 15 ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. മൃഗസംരക്ഷണത്തിനായി ഓലയമ്പാടിയില്‍ ഒരു മൃഗാശുപത്രിയും സ്ഥാപിതമാണ്. ഇവിടുത്തെ വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പ്രതിഭകളെ വാര്‍ത്തെടുക്കുവാനായി സ്വകാര്യമേഖലയില്‍ മാതമംഗലം, പെരുമ്പടവ് എന്നിവിടങ്ങളിലായി രണ്ടു സ്കൂളുകളും സര്‍ക്കാര്‍ മേഖലയില്‍ 12 സ്കൂളുകളും പ്രവര്‍ത്തിക്കുന്നു.പഞ്ചായത്തിന്റെ ബാങ്കിംഗ് മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് എസ്.ബി.ഐ, കാനറാ ബാങ്ക്, വിജയാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, നോര്‍ത്ത് മലബാര്‍ ഗ്രാമീണ് ബാങ്ക് എന്നിവയുടെ ശാഖകളും സഹകരണ മേഖലയില്‍ ആറു ബാങ്കുകളും പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ ജനങ്ങളുടെ വായനാശീലത്തിന്‍ പ്രോത്സാഹനം പകര്‍ന്ന പത്ത് ഗ്രന്ഥശാലകള്‍ പഞ്ചായത്തിലുണ്ട്. ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ പൊതു പരിപാടികള്‍ക്കും കല്ല്യാണചടങ്ങുകള്‍ക്കും ആശ്രയിക്കുന്നത്  ചുഴലി ഭഗവതിക്ഷേത്രം ഓഡിറ്റോറിയം, മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം കല്ല്യാണമണ്ഡപം, കരിപ്പാല്‍ നാഗംകല്ല്യാണമണ്ഡപം എന്നിവയെയാണ്. പഞ്ചായത്തിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസ് മാതമംഗലത്തും, വാട്ടര്‍ അതോറിറ്റി സബ് ഓഫീസ് കുറ്റൂരും പ്രവര്‍ത്തിക്കുന്നു. കാര്‍ഷികരംഗത്തെ സേവനങ്ങള്‍ക്കായി കൃഷി ഭവന്‍ സ്ഥാപിച്ചിരിക്കുന്നത് കുറ്റൂരാണ്.

Rashith c.p

0 comments:

Post a Comment