WWW.OLAYAMBADI.BLOGSPOT.COM

ഓലയംമ്പാടി ഗ്രാമവും ഗ്രാമത്തിന്റെ നന്മകളും വിവരിക്കുന്ന ഒരു ചെറിയ ബ്ലോഗ്‌ .

WWW.OLAYAMBADI.BLOGSPOT.COM

Like Us On OLAYAMBADI FACEBOOK PAGE

This is default featured slide 3 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

മീങ്കുളം ശ്രീ കൃഷ്ണ ക്ഷേത്രം

നമ്മുടെ ആരാധനലയങ്ങളിലൂടെ ഒരു യാത്ര

This is default featured slide 5 title

Go to Blogger edit html and find these sentences.Now replace these sentences with your own descriptions.This theme is Bloggerized by Lasantha Bandara - Premiumbloggertemplates.com.

Thursday, July 2, 2015

എരമംകുറ്റൂര്‍ പഞ്ചായത്തിലൂടെ

പഞ്ചായത്തിലൂടെ


എരമംകുറ്റൂര്‍ - 2010


1962 ജനുവരി ഒന്നാം തീയതിയാണ് എരമംകുറ്റൂര്‍ ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവില്‍ വന്നത്. പഞ്ചായത്തിന്റെ അതിര്‍ത്തികള്‍ വടക്ക് പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്ത്‍, കിഴക്ക് ആലക്കോട്, ചപ്പാര പടവ് പഞ്ചായത്തുകള്‍, തെക്ക് കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്ത്‍, പടിഞ്ഞാറ് കാങ്കോള്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്ത് എന്നിവയാണ്. 75.14 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള പഞ്ചായത്തിന്റെ മൊത്തം ജനസംഖ്യ 27051 ആണ്. ഇതില്‍ 13153 പേര്‍ സ്ത്രീകളും 13898 പേര്‍ പുരുഷന്മാരുമാണ്.ഭൂപ്രകൃതിയില്‍ മലനാട് വിഭാഗത്തില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തിന്റെ പ്രധാന കാര്‍ഷിക വിളകള്‍ റബ്ബര്‍, നെല്ല്, തെങ്ങ്, കമുക്, കുരുമുളക് എന്നിവയാണ്. പെരുവാമ്പപുഴ, പേരൂല്‍പുഴ എന്നിവയാണ് പഞ്ചായത്തിലൂടെ ഒഴുകുന്ന പ്രധാന പുഴകള്‍. നിരവധി കുളങ്ങളും 54 പൊതുകിണറുകളുമാണ് പഞ്ചായത്തിന്റെ ജലസ്രോതസ്സ്. ശുദ്ധജലത്തിനായി നിരവധി കുടിവെള്ള ടാപ്പുകള്‍ ഉണ്ട്. പഞ്ചായത്തിന്റെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുവാന്‍ 356 തെരുവു വിളക്കുകള്‍ സ്ഥാപിച്ചിട്ടുണ്ട്. പഞ്ചായത്തിനോട് ഏറ്റവും അടുത്തുള്ള വിമാനത്താവളം കരിപ്പൂര്‍ വിമാനത്താവളമാണ്. ട്രെയിന്‍ യാത്രകള്‍ക്ക് ഇവിടുത്തെ ജനങ്ങള്‍ കൂടുതലായി ആശ്രയിക്കുന്നത് തൊട്ടടുത്ത റെയില്‍വെ സ്റ്റേഷനുകളായ പയ്യന്നൂര്‍, പഴയങ്ങാടി റെയില്‍വെ സ്റ്റേഷനുകളെയാണ്. തുറമുഖം എന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിന്‍ ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. മാതമംഗലം ബസ് സ്റ്റാന്റാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്തുള്ള ബസ് സ്റ്റാന്റ്. മാതമംഗലംകറ്റൂര്‍ ഒലയമ്പാടി റോഡ് പഞ്ചായത്തിലൂടെ കടന്നു പോകുന്നു. കുളിയമ്പ്രം പാലം, കന്നഡപാലം തുടങ്ങി പതിമൂന്നോളം പാലങ്ങള്‍ പഞ്ചായത്തിലുണ്ട്. എരമംകുറ്റൂര്‍ പഞ്ചായത്തില്‍ സ്വകാര്യമേഖലയിലോ പൊതുമേഖലയിലോ വന്‍കിട വ്യവസായങ്ങള്‍ ഒന്നും ഇല്ലെങ്കിലും എരമംപുല്ലുപാറയിലും കക്കറയിലും നെയ്ത്ത് യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മാതമംഗലത്തും പെരുമ്പടവിലുമായി പ്രവര്‍ത്തിക്കുന്ന ഭാരത് പെട്രോളിയത്തിന്റെ രണ്ടും ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ ഒരു പെട്രോള്‍ പമ്പുമാണ് പഞ്ചായത്തിലെ പെട്രോള്‍ പമ്പുകള്‍. പൊതുവിതരണ സംവിധാനത്തിന്‍ കീഴില്‍ നിരവധി റേഷന്‍കടകളും ഒരു മാവേലിസ്റ്റോറും പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നു. ഗ്രാമപഞ്ചായത്തിന്റെ വാണിജ്യരംഗം മാതമംഗലം, കുറ്റൂര്‍, ഒലയമ്പാടി,കക്കറ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഷോപ്പിംഗ് കോംപ്ലക്സുകള്‍, മാര്‍ക്കറ്റുകള്‍ എന്നിവയെ കേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്. പഞ്ചായത്തിന്റെ സാംസ്കാരിക മേഖലയില്‍ മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം, തൃപ്പന്നിക്കുന്ന് ശിവക്ഷേത്രം തുടങ്ങി പതിനഞ്ചോളം ക്ഷേത്രങ്ങളും കുറ്റൂര്‍ ജുമാമസ്ജിദ്, മാതമംഗലം ജുമാ മസ്ജിദ് തുടങ്ങി പത്ത് മുസ്ലീം ദേവാലയങ്ങളും, മൂന്ന് ക്രിസ്ത്യന്‍ പള്ളികളും സ്ഥിതി ചെയ്യുന്നു. മീങ്കുളം ശ്രീകൃഷ്ണക്ഷേത്ര മഹോത്സവം, തൃപ്പന്നിക്കുന്ന് ശിവരാത്രി മഹോത്സവം തുടങ്ങിയവ പ്രധാന ഉത്സവങ്ങളാണ്. സാഹിത്യകാരനായിരുന്ന കേസരിവേങ്ങയി കുഞ്ഞിരാമന്‍ നായനാര്‍ പഞ്ചായത്തിലെ മരണപ്പെട്ട വ്യക്തികളില്‍ പ്രമുഖനാണ്. സ്വാതന്ത്ര്യസമര സേനാനി ചന്തുനായര്‍, സാഹിത്യകാരനായ കെ.വി.രാഘവപ്പണിക്കര്‍ എന്നിവര്‍ പഞ്ചായത്തില്‍ ജീവിച്ചിരുന്നവരില്‍ പ്രധാന വ്യക്തികളാണ്. കലാ,കായിക,സാംസ്കാരിക രംഗത്ത് പ്രോത്സാഹനമായി മുപ്പത്തിയഞ്ചോളം കലാ,കായിക,സാംസ്കാരിക കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്. ഗ്രാമപഞ്ചായത്തിന്റെ ആരോഗ്യ പരിപാലന മേഖലയില്‍ മാതമംഗലം പ്രാഥമിക ആരോഗ്യ കേന്ദ്രം ഉള്‍പ്പെടെ അലോപ്പതി, ആയുര്‍വേദ, ഹോമിയോപ്പതി മേഖലകളില്‍ 15 ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. മൃഗസംരക്ഷണത്തിനായി ഓലയമ്പാടിയില്‍ ഒരു മൃഗാശുപത്രിയും സ്ഥാപിതമാണ്. ഇവിടുത്തെ വിദ്യാഭ്യാസ മേഖലയില്‍ പുത്തന്‍ പ്രതിഭകളെ വാര്‍ത്തെടുക്കുവാനായി സ്വകാര്യമേഖലയില്‍ മാതമംഗലം, പെരുമ്പടവ് എന്നിവിടങ്ങളിലായി രണ്ടു സ്കൂളുകളും സര്‍ക്കാര്‍ മേഖലയില്‍ 12 സ്കൂളുകളും പ്രവര്‍ത്തിക്കുന്നു.പഞ്ചായത്തിന്റെ ബാങ്കിംഗ് മേഖലയ്ക്ക് കരുത്ത് പകര്‍ന്ന് എസ്.ബി.ഐ, കാനറാ ബാങ്ക്, വിജയാ ബാങ്ക്, സിന്‍ഡിക്കേറ്റ് ബാങ്ക്, നോര്‍ത്ത് മലബാര്‍ ഗ്രാമീണ് ബാങ്ക് എന്നിവയുടെ ശാഖകളും സഹകരണ മേഖലയില്‍ ആറു ബാങ്കുകളും പ്രവര്‍ത്തിക്കുന്നു. ഇവിടുത്തെ ജനങ്ങളുടെ വായനാശീലത്തിന്‍ പ്രോത്സാഹനം പകര്‍ന്ന പത്ത് ഗ്രന്ഥശാലകള്‍ പഞ്ചായത്തിലുണ്ട്. ഗ്രാമപഞ്ചായത്തിലെ ജനങ്ങള്‍ പൊതു പരിപാടികള്‍ക്കും കല്ല്യാണചടങ്ങുകള്‍ക്കും ആശ്രയിക്കുന്നത്  ചുഴലി ഭഗവതിക്ഷേത്രം ഓഡിറ്റോറിയം, മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം കല്ല്യാണമണ്ഡപം, കരിപ്പാല്‍ നാഗംകല്ല്യാണമണ്ഡപം എന്നിവയെയാണ്. പഞ്ചായത്തിലെ ഇലക്ട്രിസിറ്റി ബോര്‍ഡ് ഓഫീസ് മാതമംഗലത്തും, വാട്ടര്‍ അതോറിറ്റി സബ് ഓഫീസ് കുറ്റൂരും പ്രവര്‍ത്തിക്കുന്നു. കാര്‍ഷികരംഗത്തെ സേവനങ്ങള്‍ക്കായി കൃഷി ഭവന്‍ സ്ഥാപിച്ചിരിക്കുന്നത് കുറ്റൂരാണ്.

Rashith c.p

എരമം കുറ്റൂര്‍ സാമൂഹ്യസാംസ്കാരികചരിത്രം

എരമം കുറ്റൂര്‍

കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പ് താലൂക്കില്‍ പയ്യന്നൂര്‍ ബ്ളോക്കിലാണ് എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. എരമം, കുറ്റൂര്‍, വെള്ളോറ എന്നീ വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന, എരമം-കുറ്റൂര്‍ ഗ്രാമപഞ്ചായത്തിന് 75.14 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് പെരിങ്ങോം-വയക്കര പഞ്ചായത്തും, തെക്കുഭാഗത്ത് കടന്നപള്ളി-പാണപ്പുഴ പഞ്ചായത്തും, പയ്യന്നൂര്‍ മുനിസ്സിപ്പാലിറ്റിയും, കിഴക്കുഭാഗത്ത് ആലക്കോട്, ചപ്പാരപ്പടവ് പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് കങ്കോല്‍-ആലപ്പടമ്പ പഞ്ചായത്തും, പയ്യന്നൂര്‍ മുനിസ്സിപ്പാലിറ്റിയുമാണ്. 1955 ഏപ്രിലില്‍ നിലവില്‍ വന്ന കുറ്റൂര്‍ വില്ലേജുപഞ്ചായത്തും 1956 ഏപ്രിലില്‍ നിലവില്‍ വന്ന എരമം വില്ലേജുപഞ്ചായത്തും സംയോജിപ്പിച്ച്, 1962 ജനുവരിയിലാണ് ഇന്നത്തെ എരമം-കുറ്റൂര്‍ ഗ്രാമ പഞ്ചായത്ത് രൂപം കൊള്ളുന്നത്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ കാര്‍ഷികഗ്രാമമാണ് ഈ പഞ്ചായത്തുപ്രദേശം. പേരും പെരുമയുമെന്ന ചിറക്കല്‍ ബാലകൃഷ്ണന്‍ നായരുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ഈ പഞ്ചായത്തിന്റെ ചരിത്രപരമായ പ്രാധാന്യം രേഖപ്പെടുത്തിയിട്ടുണ്ട്. കോലത്തുനാട്ടിലെ ഭരണാധിപവംശത്തിന് മൂഷികവംശം അഥവാ കോലസ്വരൂപം എന്നുപേരുണ്ടായി. ഏഴിമലയുടെ പരിധിയില്‍പ്പെട്ട രാമന്തളി തലസ്ഥാനമാക്കി ആ പുരാതന രാജവംശം സ്ഥാപിച്ചതും കോലത്തുനാട് സ്വാധീനപ്പെടുത്തിയതും ഇരാമകൂടമൂവര്‍ (സംസ്കൃതത്തില്‍ രാമഘടക മൂഷികന്‍) എന്ന രാജാവായിരുന്നു. മൂഷികവംശരാജാക്കന്‍മാരുടെ സ്ഥാനപ്പേരുകളായിരുന്നു രാമന്‍ അഥവാ ഇരാമന്‍. രാമന്തളിക്ക് പുറമെ ഇരാമം എന്നു പേരുള്ള ഒരു ഉപതലസ്ഥാനം കൂടി ആ രാജവംശത്തിനുണ്ടായിരുന്നു. ഇരാമമാണ് കാലക്രമത്തില്‍ എരമം എന്ന പേരില്‍ അറിയപ്പെടുന്നത്. മേലാളജന്മിയുടെ കിരാതവാഴ്ചക്കെതിരായി, വ്യക്തികളെന്ന നിലയിലാണെങ്കില്‍ പോലും ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തുകയും ഒടുവില്‍ ഫ്യൂഡല്‍ കുതന്ത്രങ്ങള്‍ക്കു മുന്നില്‍ പിടഞ്ഞുവീണു മരിക്കുകയും ചെയ്ത കോടില്ലോന്‍ രാമന്റേയും, വണ്ണത്താന്‍ രാമന്റേയും നാടാണിത്. ഇവര്‍ നടത്തിയ സമരം, ഫ്യഡല്‍ ജന്മിത്തത്തിനെതിരെ നടന്ന ധീരമായ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. മദിരാശി വില്ലേജുപഞ്ചായത്ത് ആക്ട് പ്രകാരം മലബാറില്‍ പഞ്ചായത്തുകള്‍ നിലവില്‍ വന്നപ്പോള്‍ 1955 ഏപ്രിലില്‍ 8 അംഗങ്ങള്‍ അടങ്ങിയ കുറ്റൂര്‍ വില്ലേജുപഞ്ചായത്തും 1956 ഏപ്രിലില്‍ 9 അംഗങ്ങള്‍ അടങ്ങിയ എരമം വില്ലേജുപഞ്ചായത്തും നിലവില്‍ വന്നു.

ചരിത്രം

സാമൂഹ്യസാംസ്കാരികചരിത്രം


പേരും പെരുമയുമെന്ന ചിറക്കല്‍ ബാലകൃഷ്ണന്‍ നായരുടെ തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന ഗ്രന്ഥത്തില്‍ ഈ പഞ്ചായത്തിന്റെ ചരിത്രപരമായ പ്രാധാന്യം രേഖപ്പെടുത്തിയിട്ടുണ്ട്. കോലത്തുനാട്ടിലെ ഭരണാധിപവംശത്തിന് മൂഷികവംശം അഥവാ കോലസ്വരൂപം എന്നുപേരുണ്ടായി. ഏഴിമലയുടെ പരിധിയില്‍പ്പെട്ട രാമന്തളി തലസ്ഥാനമാക്കി ആ പുരാതന രാജവംശം സ്ഥാപിച്ചതും കോലത്തുനാട് സ്വാധീനപ്പെടുത്തിയതും ഇരാമകൂടമൂവര്‍ (സംസ്കൃതത്തില്‍ രാമഘടക മൂഷികന്‍) എന്ന രാജാവായിരുന്നു. മൂഷികവംശരാജാക്കന്‍മാരുടെ സ്ഥാനപ്പേരുകളായിരുന്നു രാമന്‍ അഥവാ ഇരാമന്‍. രാമന്തളിക്ക് പുറമെ ഇരാമം എന്നു പേരുള്ള ഒരു ഉപതലസ്ഥാനം കൂടി ആ രാജവംശത്തിനുണ്ടായിരുന്നു. ഇരാമമാണ് കാലക്രമത്തില്‍ എരമം എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതിനോടു ചേര്‍ന്ന പ്രദേശത്ത് ഇരാമപുരം എന്ന കോട്ട ഉണ്ടായിരുന്നു. കാലപ്പഴക്കം കൊണ്ടോ മറ്റു കാരണങ്ങളാലോ പ്രസ്തുതകോട്ട നശിച്ചുപോയെങ്കിലും, ആ പ്രദേശം ഇന്നും രാമപുരം എന്നറിയപ്പെടുന്നു. അതിപുരാതനമായ ക്ഷേത്രങ്ങളുടെയും പള്ളികളുടെയും കാവുകളുടെയും നാടാണ് ഈ പഞ്ചായത്ത്. മുതുക്കാട്ട് കാവ്, മീങ്കുളം ശ്രീകൃഷ്ണക്ഷേത്രം, വെള്ളോറ ചുഴലി ഭഗവതി ക്ഷേത്രം, കരിപ്പാല്‍ നാഗം, മാതമംഗലം തൃപ്പന്നികുന്ന് ശിവക്ഷേത്രം തുടങ്ങി 28 ക്ഷേത്രങ്ങളും എരമം കടേക്കര മുസ്ളീം പള്ളി തുടങ്ങി 11 മുസ്ളീം പള്ളികളും, 4 ക്രിസ്ത്യന്‍ പള്ളികളുമുള്‍പ്പെടെ വിവിധ മതവിഭാഗങ്ങളുടെ നാല്‍പ്പതോളം ആരാധനാലയങ്ങള്‍ ഇവിടെയുണ്ട്. ഒരൂ പൌരാണിക ജനതയുടെ പിന്‍മുറക്കാരുടെ നാട് എന്ന നിലയില്‍ എരുമം, കുറ്റൂര്‍, വെള്ളോറ എന്നീ പ്രദേശങ്ങള്‍ ദീര്‍ഘകാല സാംസ്കാരികപൈതൃകം ഉള്‍ക്കൊള്ളുന്നതാണ്. പൊതുവേ ജാതിയുടെ അടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനമാണ് ഇവിടെ നിലനിന്നിരുന്നത്. വിവിധ ജാതിസമൂഹങ്ങള്‍ കൂട്ടം കൂട്ടമായാണ് താമസിച്ചിരുന്നത്. ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചായിരുന്നു ഓരോ സമൂഹവും സാമൂഹ്യബന്ധങ്ങളെ അരക്കിട്ടുറപ്പിച്ചിരുന്നത്. ഇത്തരം നിരവധി ക്ഷേത്രങ്ങള്‍ ഈ പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും കാണാവുന്നതാണ്. ചരിത്ര പ്രസിദ്ധമായ കടേക്കരപള്ളി, മതപ്രവാചകരായി അറേബ്യയില്‍ നിന്നും വന്ന ഉലമാക്കളില്‍ ഒരാള്‍ അന്ത്യവിശ്രമം കൊള്ളുന്ന പുണ്യസ്ഥലമാണെന്ന് പറയപ്പെടുന്നു. മതമൈത്രിയുടെ പ്രതീകമായി അറിയപ്പെടുന്ന ഇവിടെ നെയ്വിളക്ക് കത്തിക്കുക എന്നത് ഒരാചാരമാണ്. എരമം, മുതുക്കാട്ട് കാവ് ക്ഷേത്രത്തിലെ രാമായണ, മഹാഭാരത കഥകള്‍ കൊത്തിവെച്ച ശില്പവേലകള്‍ ആരെയും ആകര്‍ഷിക്കുന്നവയാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്പ് പണിതീര്‍ത്ത ഈ രൂപങ്ങളിലുപയോഗിച്ചിരിക്കുന്ന ചായക്കൂട്ടുകള്‍ ഇന്നും ഒളിമങ്ങാതെ നിലനില്‍ക്കുന്നു. സ്വാതന്ത്യ്രസമരകാലത്ത് ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമായി കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം ഇവിടെ ശക്തി പ്രാപിച്ചിരുന്നു. അന്നത്തെ ചിറക്കല്‍ താലൂക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഈ പഞ്ചായത്തിലെ കക്കറ സ്വദേശിയായ കുപ്പാടക്കന്‍ കുഞ്ഞിരാമന്‍ നമ്പ്യാരായിരുന്നു. കക്കറയില്‍ രൂപീകരിച്ച യുവക് സംഘത്തിന്റെ നേതൃത്വത്തില്‍ എല്ലാ ജാതിമതസ്ഥര്‍ക്കും വെള്ളമെടുത്ത് കുടിക്കുന്നതിനു വേണ്ടി ഒരു പൊതുകിണര്‍ കുഴിപ്പിക്കുകയുണ്ടായി. 1935-ല്‍ കോണ്‍ഗ്രസ് സുവര്‍ണ്ണജൂബിലി ആഘോഷത്തോടനുബന്ധിച്ചാണ് അത് പൂര്‍ത്തിയായത്. 1936-ല്‍ എ.കെ.ജി.യുടെ നേതൃത്വത്തില്‍ മദ്രാസിലേക്ക് പോയ പട്ടിണി ജാഥ മടങ്ങിയെത്തിയപ്പോള്‍ ജാഥാംഗങ്ങള്‍ക്ക് കക്കറയില്‍ ഗംഭീരസ്വീകരണം നല്‍കിയിരുന്നു. 1937-ല്‍ ചിറക്കല്‍ താലൂക്ക് കര്‍ഷകസംഘം രൂപീകൃതമായി. കര്‍ഷകപ്രസ്ഥാനം വഹിച്ച നേതൃത്വപരമായ പങ്കാണ് അടിച്ചമര്‍ത്തപ്പെട്ട ഇവിടുത്തെ ജനതയെ ഉയര്‍ത്തെഴുന്നല്‍പ്പിച്ചത്. ഒരേ സമയത്ത് ഇത് ജാതിവിരുദ്ധപോരാട്ടവും വാശി, നുശി, വെച്ചുകാണല്‍, കങ്കാണിപ്പണം, ഒടികുത്തല്‍ തുടങ്ങിയ അക്രമപിരിവുകള്‍ക്കെതിരായ സമരവുമായിരുന്നു. എരമം, അരയാക്കീല്‍, കുറ്റൂര്‍, പുതിയവയല്‍ എന്നിവിടങ്ങളില്‍ ജാതിചിന്തക്കും അയിത്താചരണത്തിനും എതിരായി നടന്ന സമൂഹസദ്യയും കര്‍ഷകസമ്മേളനവും പഞ്ചായത്തിന്റെ ചരിത്രത്തിലെ അവിസ്മരണീയ ഏടാണ്. എരമം തൈവളപ്പുകാരുടെ കുടുംബത്തെ ഒഴിപ്പിക്കുന്നതിനെതിരായി നടത്തിയ സമരം അന്നത്തെ പയ്യന്നൂര്‍ ഫര്‍ക്കയെ ആകെ ആവേശം കൊള്ളിച്ച സംഭവമായിരുന്നു. കുറ്റൂര്‍ വേങ്ങയില്‍ നായനാര്‍ എന്ന മേലാളജന്മിയുടെ കിരാതവാഴ്ചക്കെതിരായി, വ്യക്തികളെന്ന നിലയിലാണെങ്കില്‍ പോലും ഒറ്റയാള്‍ പോരാട്ടങ്ങള്‍ നടത്തുകയും ഒടുവില്‍ ഫ്യൂഡല്‍ കുതന്ത്രങ്ങള്‍ക്കു മുന്നില്‍ പിടഞ്ഞുവീണു മരിക്കുകയും ചെയ്ത കോടില്ലോന്‍ രാമന്റേയും, വണ്ണത്താന്‍ രാമന്റേയും നാടാണിത്. ഇവര്‍ നടത്തിയ സമരം, ഫ്യൂഡല്‍ ജന്മിത്തത്തിനെതിരെ നടന്ന ധീരമായ പോരാട്ടങ്ങളുടെ ചരിത്രത്തിലെ ജ്വലിക്കുന്ന അധ്യായമാണ്. ഈ സംഭവത്തെക്കുറിച്ച് എ.കെ.ജി തന്റെ ആത്മകഥയില്‍ ഇങ്ങനെ പറയുന്നു. കുറ്റൂരില്‍ രണ്ട് ധീരരായ കൃഷിക്കാര്‍ ജന്മിത്വത്തിന്റെ ധിക്കാരത്തെ വെല്ലുവിളിച്ചു. വണ്ണത്താന്‍ രാമനും, കോടില്ലോന്‍ രാമനും. ഒരിക്കല്‍ ജന്മിയുടെ നേരെ നിന്നുകൊണ്ട് കര്‍ഷക കുടുംബങ്ങളിലെ സ്ത്രീകളെ അപമാനിച്ചാല്‍ നിങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്കും രക്ഷയുണ്ടാകില്ലെന്ന് പറയാന്‍ വണ്ണത്താന്‍ രാമന്‍ മടിച്ചില്ല. രാമനെ നേരിടാന്‍ ജന്മിക്കോ ജന്മിയുടെ കാര്യസ്ഥനോ ധൈര്യം ഉണ്ടായിരുന്നില്ല. ഒടുവില്‍ ചതിപ്പണി ചെയ്ത് അയാളെ പിടിച്ച് മര്‍ദ്ദിച്ചവശനാക്കി ആശുപത്രിയില്‍ കൊണ്ടുപോയി ഒരു ഡോക്ടറെ പാട്ടിലാക്കി കാലിലെ ഞരമ്പ് മുറിച്ച് മുടന്തനാക്കി. കോടില്ലോന്‍ രാമന്‍ സ്വന്തം കൃഷിയിടത്തില്‍ പണി ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചതിപ്രയോഗം കൊണ്ട് അയാളുടെ കത്തി കൈക്കലാക്കിയ ശേഷം അടിച്ചുവീഴ്ത്തി തല കല്ലില്‍ വച്ച് തല്ലിച്ചതച്ചുകൊന്നു. 1946-ല്‍ എരമത്ത് വാണിയ സമുദായത്തില്‍ പെട്ട കോട്ടിലകിഴക്കേ വീട്ടില്‍ രാമന്റെ വീട്ടില്‍ സമുദായതീരുമാനപ്രകാരമുള്ള ചടങ്ങിനൊരുക്കിയ സദ്യ മുടക്കാന്‍ അന്നത്തെ പര്‍ച്ചേസിംഗ് റേഷനിങ്ങ് ഇന്‍സ്പെക്ടര്‍ നടത്തിയ ധിക്കാരനടപടിയെ എതിര്‍ത്തുകൊണ്ടു നടന്ന ചെറുത്തുനില്‍പ്പും തുടര്‍ന്ന് നടന്ന ഭീകരമര്‍ദ്ദനവും ആര്‍ക്കും വിസമരിക്കാനാവാത്ത ചരിത്രമാണ്. രണ്ടാം ലോകമഹായുദ്ധം ലോകത്താകെ വിനാശം വിതച്ചപ്പോള്‍ 1948 കാലത്ത് ഭക്ഷ്യക്ഷാമം കൊടുമ്പിരിക്കൊണ്ടു. പട്ടിണികിടന്ന ജനങ്ങള്‍ അക്കാലത്ത്, ജന്മിമാരുടെ പത്തായങ്ങളില്‍ പൂഴ്ത്തിവെച്ചിരുന്ന നെല്ലെടുത്ത് വിതരണം ചെയ്ത സംഭവങ്ങള്‍ കുറ്റൂരിലും എരമത്തും ഉണ്ടായി. തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ കടുത്ത യാതനകളും മര്‍ദ്ദനങ്ങളും മേലാളപീഡനങ്ങളും സഹിക്കേണ്ടിവന്നിട്ടുണ്ട്. മദിരാശി വില്ലേജുപഞ്ചായത്ത് ആക്ട് പ്രകാരം മലബാറില്‍ പഞ്ചായത്തുകള്‍ നിലവില്‍ വന്നപ്പോള്‍ 1955 ഏപ്രിലില്‍ 8 അംഗങ്ങള്‍ അടങ്ങിയ കുറ്റൂര്‍ വില്ലേജുപഞ്ചായത്തും 1956 ഏപ്രിലില്‍ 9 അംഗങ്ങള്‍ അടങ്ങിയ എരമം വില്ലേജുപഞ്ചായത്തും നിലവില്‍ വന്നു. കൈപൊക്കി വോട്ടുചെയ്യുന്ന സമ്പ്രദായമായിരുന്നു അന്ന് നിലവിലുണ്ടായിരുന്നത്. പ്രസിഡന്റിനെ ജനങ്ങള്‍ നേരിട്ട് തെരഞ്ഞെടുക്കുന്നു. അക്കാലത്ത് രണ്ടു പഞ്ചായത്തുകളിലും തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ തന്നെ സ്വയം കടമെടുത്തുകൊണ്ടാണ് പഞ്ചായത്തുകളുടെ പ്രവര്‍ത്തനം ആരംഭിച്ചത്. പുനംകൃഷി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കുന്നിന്‍ പ്രദേശങ്ങളിലെ നെല്‍കൃഷിയായിരുന്നു കുറ്റൂര്‍, വെള്ളോറ ഗ്രാമങ്ങളില്‍ പ്രധാനമായുമുണ്ടായിരുന്നത്. തോട്ടവിളകളില്‍ പ്രധാനം കുരുമുളകുകൃഷിയായിരുന്നു. കളിമണ്‍പാത്ര നിര്‍മ്മാണം, പായനെയ്ത്ത്, എണ്ണയാട്ടല്‍, കുട്ട മെടയല്‍ എന്നീ പരമ്പരാഗത തൊഴിലുകളില്‍ ഒരു തനതുസംസ്കാരം വികസിപ്പിച്ചെടുക്കാന്‍ പഞ്ചായത്തിനു കഴിഞ്ഞിരുന്നു. കോയിപ്രയില്‍ നിര്‍മ്മിച്ചിരുന്ന മണ്‍പാത്രങ്ങള്‍ക്ക് താലൂക്കാസ്ഥാനത്തു പോലും വന്‍ ഡിമാന്റ് ഉണ്ടായിരുന്നു. കല്ലുകൊത്ത്, ഖാദിനൂല്‍പ്, തടി വ്യവസായം, തയ്യല്‍, ബീഡിതെറുപ്പ് എന്നിവയാണിപ്പോള്‍ പഞ്ചായത്തില്‍ അവിടവിടെയായി ചിതറികിടക്കുന്ന ചെറിയ ചെറിയ തൊഴില്‍സംരംഭങ്ങള്‍.

posted byRashith c.p

Wednesday, July 1, 2015

About Olayambadi

About Olayambadi




Taluk Name : Payyannur
District : Kannur 
State : Kerala 
Division : North Kerala 
Language : Malayalam and English 
Time zone: IST (UTC+5:30) 
Elevation / Altitude: 13 meters. Above Seal level 
Telephone Code / Std Code: 04985 
Main Village Name : Kuttoor 

Olayambadi is a small Village/hamlet in Payyannur Taluk in Kannur District of Kerala State, India. It comes under Kuttoor Panchayath. It belongs to North Kerala Division . It is located 38 KM towards North from District head quarters Kannur. 521 KM from State capital Thiruvananthapuram

Olayambadi is surrounded by Taliparamba Taluk towards East , Nileshwar Taluk towards North , Kanhangad Taluk towards North , Kannur Taluk towards South .

Payyannur , Cheruthazham , Kalliasseri , Taliparamba are the nearby Cities to Olayambadi.

It is near to arabian sea. There is a chance of humidity in the weather.

Demographics of Olayambadi

Malayalam is the Local Language here.
HOW TO REACH Olayambadi

By Rail

Payyanur Rail Way Station , Trikarpur Rail Way Station are the very nearby railway stations to Olayambadi. How ever Mangalore Rail Way Station is major railway station 103 KM near to Olayambadi

Pincodes near Olayambadi

671311 ( Elambachi ) , 670327 ( Edat ) , 670307 ( Payyanur )

Colleges near Olayambadi

College Of Engineering And Technology - Payyanur
Address : Kaithapram ,mathamangalam(po),kannur-670306
Sree Narayana Guru College Of Engineering & Technology
Address : Payyannur – 670307kannur Dist. Kerala. India

Schools near Olayambadi
Chmkm Hs
Address : ramanthali , payyannur , kannur , Kerala . PIN- 670330

St Josephs Hss
Address : cherupuzha , payyannur , kannur , Kerala . PIN- 670511 , Post - Cherupuzha

Wadihuda Hs Payangadi
Address : madayi , madai , kannur , Kerala . PIN- 670303 , Post - Payangadi

Gghs Payyannur
Address : payyanur(m) , payyannur , kannur , Kerala . PIN- 670307 , Post - Payyanur

: Govt Higher secondary School Mathamangalam 

:Sree Krishna vilasam LP school Chattiol , Olayambadi 

Temple
There is a famous krishna temple named "Meenkulam sree krishna kshetram"

Wednesday, June 17, 2015

ചിത്രങ്ങളിലൂടെ ................

ചിത്രങ്ങളിലൂടെ ................